സിബിഐ ഉദ്യോഗസ്ഥരെ ഉളളിലിടണമായിരുന്നു, അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല; മമതയെ അനുകൂലിച്ച് കെമാല്‍ പാഷ 

സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്നും ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത് ഇലക്ഷന്‍ വരാന്‍ പോകുന്നതിന്റെ കോലാഹലമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ
സിബിഐ ഉദ്യോഗസ്ഥരെ ഉളളിലിടണമായിരുന്നു, അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല; മമതയെ അനുകൂലിച്ച് കെമാല്‍ പാഷ 

പാലക്കാട്: സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്നും ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത് ഇലക്ഷന്‍ വരാന്‍ പോകുന്നതിന്റെ കോലാഹലമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ. സി ബി ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും തെറ്റ് സി ബി ഐയുടെ ഭാഗത്താണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. പാലക്കാട് പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ.

സ്റ്റേറ്റിന്റെ ഫെഡറലിസത്തില്‍ കേന്ദ്രം ഇടപെടാന്‍ പാടില്ല. സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഭരണഘടനാ വീഴ്ചയാണ്. സി ബി ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും തെറ്റ് സി ബി ഐയുടെ ഭാഗത്താണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. 

ശാരദ ചിട്ടിഫണ്ട് തട്ടിപ്പുക്കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയത്. സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നതിനും സംസ്ഥാനം സാക്ഷിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com