ആലപ്പുഴയില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ആലപ്പുഴയില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

ആലപ്പുഴ: കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്. .

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചാണ് അപകടം. സ്വകാര്യ ബസ് ജീവനക്കാരാണ് വിപിനും രാജീവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com