കുസാറ്റ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; പൊലീസുകാര്‍ക്ക് നേരെ കുപ്പിയേറ്, എസ്എഫ്‌ഐ നേതാക്കള്‍ അടക്കം 47 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കുസാറ്റ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; പൊലീസുകാര്‍ക്ക് നേരെ കുപ്പിയേറ്, എസ്എഫ്‌ഐ നേതാക്കള്‍ അടക്കം 47 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സംഘം ഹോസ്റ്റലിലേക്ക് കടന്നു കയറി ആക്രമണം അഴിച്ചുവിട്ടു. ഈ സമയം പുറത്തിരുന്ന ഇവരുടെ ബൈക്കുകള്‍ മറുവിഭാഗം തല്ലിത്തകര്‍ത്തു

കളമശേരി; വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടലില്‍ യുദ്ധക്കളമായി കൊച്ചി സര്‍വകലാശാല. ബിടെക് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലിനുള്ളിലും പരിസരത്തുമായാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. അക്രമികളെ പിരിച്ചുവിടാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെയും അക്രമണമുണ്ടായി. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തു. 

സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമായിരുന്നു അക്രമം അരങ്ങേറിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സംഘം ഹോസ്റ്റലിലേക്ക് കടന്നു കയറി ആക്രമണം അഴിച്ചുവിട്ടു. ഈ സമയം പുറത്തിരുന്ന ഇവരുടെ ബൈക്കുകള്‍ മറുവിഭാഗം തല്ലിത്തകര്‍ത്തു. പൊലീസിനെ അകറ്റി നിര്‍ത്താനായി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന് അകത്തുനിന്ന് കുപ്പികള്‍ എറിഞ്ഞു. തുടര്‍ന്ന് ഹോസ്റ്റിലിന് അകത്തു കയറായാണ് പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തത്. 

സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി അക്രമണത്തിന് തയാറെടുക്കുന്നു എന്നറിഞ്ഞ് എത്തിയ പൊലീസിനെ ഹെല്‍മറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്. അക്രമണത്തിനിടെ പൊലീസുകാര് മര്‍ദനമേറ്റു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ്, ഏരിയ സെക്രട്ടറി ടി.പി ജിബിനും ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. വൈകിട്ട് 3.30 ന് ആരംഭിച്ച സംഘര്‍ഷം ഒരു മണിക്കൂറോളം നീണ്ടുനിന്നു. 

ആക്രമികള്‍ എത്തിയ ഓട്ടോടാക്‌സി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ആയുധങ്ങളും പത്തലുകളും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഇവിടെയും അവസാനിച്ചില്ല. അക്രമികളെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് പുറത്ത് കെഎസ് യു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇവര്‍ വെല്ലുവിളി മുഴക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ പൊലീസ് സ്റ്റേഷന്റെ ചില്ലുകളും തകര്‍ത്തു. 47 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളോട് ഒഴിഞ്ഞുപോകാന്‍ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com