കൊച്ചിയില്‍ ബാങ്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു

എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വ് ഷ​ണ്‍​മു​ഖം റോ​ഡി​ലെ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാടിയാണ് ജ​യ​ൻ ജീവനൊടുക്കിയത്.  
കൊച്ചിയില്‍ ബാങ്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു

കൊ​ച്ചി: ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ നേ​താ​വ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം​നി​ല​യി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി. പു​ത്ത​ൻ​കു​രി​ശ് ഞാ​റ്റി​ൽ എ​ൻഎ​സ് ജ​യ​ൻ (51) ആ​ണു ആത്മഹത്യ ചെയ്തത്. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വ് ഷ​ണ്‍​മു​ഖം റോ​ഡി​ലെ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാടിയാണ് ജ​യ​ൻ ജീവനൊടുക്കിയത്.  

ഏ​റ്റ​വും മേ​ൽ​ത്ത​ട്ടി​ലു​ള്ള പ​ത്താം​നി​ല​യു​ടെ ടെ​റ​സി​ൽ ഷൂ​സും മൊ​ബൈ​ൽ ഫോ​ണും അഴിച്ച് വെ​ച്ച​ശേ​ഷം ബാ​ങ്കി​ന്‍റെ​യും തൊ​ട്ട​ടു​ത്ത ജ്വ​ല്ല​റി​യു​ടെ​യും ഇ​ട​യിലുള്ള ഭാ​ഗ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടു ബാ​ങ്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ തലയടക്കം തകർന്ന് ശരീരം ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. 

റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സി​ലെ (ആ​ർ​ബി​ഒ-3) സീ​നി​യ​ർ അ​സോ​സി​യേ​റ്റ്സ് ആ​യി​രു​ന്നു ഇദ്ദേഹം. നാ​ഷ​ണ​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബാ​ങ്ക് എം​പ്ലോ​യീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ൻ കേ​ര​ള സ​ർ​ക്കി​ൾ സോ​ണ്‍ മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഓ​ഫീ​ഷ്യേ​റ്റിം​ഗ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 

ചാ​ടു​ന്ന​തി​നു തൊ​ട്ട് മുൻപ് മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.  വി​മു​ക്ത​ഭ​ട​നാ​യിരുന്നു ജ​യ​ൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com