ജനമഹായാത്ര : പിരിക്കേണ്ടത് 12,000 രൂപ ; ഫണ്ട് നല്‍കാത്ത ബൂത്ത് കമ്മിറ്റികള്‍ക്കെതിരെ കര്‍ക്കശനടപടിയെന്ന് കെപിസിസി മുന്നറിയിപ്പ്

12,000 രൂപ ബൂത്ത് കമ്മിറ്റിക്കു വലിയൊരു തുകയല്ല. ഈ തുക കൃത്യമായി പിരിക്കാത്ത കമ്മിറ്റികൾ പിരിച്ചുവിടുമെന്നും മുല്ലപ്പള്ളി
ജനമഹായാത്ര : പിരിക്കേണ്ടത് 12,000 രൂപ ; ഫണ്ട് നല്‍കാത്ത ബൂത്ത് കമ്മിറ്റികള്‍ക്കെതിരെ കര്‍ക്കശനടപടിയെന്ന് കെപിസിസി മുന്നറിയിപ്പ്

കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കായി ബൂത്ത് കമ്മിറ്റികൾ കെപിസിസിക്ക് പിരിച്ചുനൽകേണ്ടത് 12,000 രൂപ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ ജില്ലയിൽ ബൂത്ത് കമ്മിറ്റി 7000 രൂപയാണ് നൽകേണ്ടതെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. 

12,000 രൂപ ബൂത്ത് കമ്മിറ്റിക്കു വലിയൊരു തുകയല്ല. ഈ തുക കൃത്യമായി പിരിക്കാത്ത കമ്മിറ്റികൾ പിരിച്ചുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അവിഹിതമായി പണമുണ്ടാക്കിയവരുടെ മുന്നിൽ യാത്രയ്ക്കു വേണ്ടി കൈനീട്ടാനില്ല. അതുകൊണ്ടാണു പ്രവർത്തകരിൽനിന്നു പിരിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

ബൂത്തുകൾ നിശ്ചയിച്ചിട്ടുള്ള ഫണ്ട് പിരിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നേതാക്കളോടു വിശദീകരണം ചോദിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികൾക്ക് ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയതിന് കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികളെ 
ഇന്നലെ പിരിച്ചുവിട്ടിരുന്നു. ഫണ്ട് ഭാഗികമായി പിരിച്ചുനല്‍കിയ മണ്ഡലം കമ്മിറ്റികള്‍ പത്തുദിവസത്തിനകം മുഴുവന്‍ തുകയും പിരിച്ചുനല്‍കാനും കെപിസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com