നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട; എല്ലാവരുടേയും വക്താവ് നമ്മളാവണ്ട;ഭാഗ്യലക്ഷ്മി

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയമെന്ന് ഭാഗ്യലക്ഷ്മി 
നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട; എല്ലാവരുടേയും വക്താവ് നമ്മളാവണ്ട;ഭാഗ്യലക്ഷ്മി


തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തതിന്റെ പേരില്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍രോഗിക്ക് പ്രത്യേകിച്ച് ഗുണമില്ലെന്നും വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

പല മാധ്യമങ്ങളും ഈ കുറിപ്പ് ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചതോടെ ഭാഗ്യലക്ഷ്മിക്കെതിരേ വിമര്‍ശനങ്ങളും ശക്തമായി.ഇതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയത്.

താന്‍ കാന്‍സര്‍ രോഗികളോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും  വക്താവ് നമ്മളാവണ്ട എന്നാണ് യുവതിയുടെ പോസ്റ്റിന് ഭാഗ്യലക്ഷ്മി മറുപടി നല്‍കുന്നത്.


ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം...അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com