പ്രളയത്തില്‍ നിന്ന് കരകയറ്റിയ കടലിന്റെ മക്കള്‍ക്ക് നോബേല്‍ സമ്മാനം നല്‍കണം; നിര്‍ദ്ദേശവുമായി ശശി തരൂര്‍

പ്രളയത്തില്‍ നിന്ന് കരകയറ്റിയ കടലിന്റെ മക്കള്‍ക്ക് നോബേല്‍ സമ്മാനം നല്‍കണം- നിര്‍ദ്ദേശവുമായി ശശി തരൂര്‍
പ്രളയത്തില്‍ നിന്ന് കരകയറ്റിയ കടലിന്റെ മക്കള്‍ക്ക് നോബേല്‍ സമ്മാനം നല്‍കണം; നിര്‍ദ്ദേശവുമായി ശശി തരൂര്‍

തിരുവനന്തപുരം: പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ മത്സ്യതൊഴിലാളികളെ സമാധാന നോബേല്‍ പുരസ്‌കാരത്തിന് ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശം ചെയ്തു. മത്സ്യതൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു.

ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നോബേലിന് വ്യക്തികളെയോ സംഘങ്ങളെയോ നോമിനേറ്റ് ചെയ്യാന്‍ കഴിയും. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂരിന്റെ നാമനിര്‍ദ്ദേശം.

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനാണ് തരൂര്‍ മത്സ്യതൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണ് എഴുതിയ കത്തില്‍ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തെയും കര്‍മ്മേത്സുകതയെയും അഭിനന്ദിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് നൊബേല്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്നും തരൂര്‍ കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com