ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് മോഹന്‍ലാല്‍ മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചത്; നിര്‍ബന്ധം ആര്‍എസ്എസ്സിന്

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ടായിരുന്നു
ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് മോഹന്‍ലാല്‍ മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചത്; നിര്‍ബന്ധം ആര്‍എസ്എസ്സിന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു എന്നാണ് പുറത്തുവരുന്നത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് താരം അന്നേ തീരുമാനിച്ചിരുന്നു. ഇക്കാര്യം സുഹൃത്തുക്കള്‍ മുഖേന ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ടായിരുന്നു. താല്‍പ്പര്യമില്ലെന്ന് താരം നേരത്തെ അറിയിച്ചതിനാലാണ് ബിജെപി ഇതു സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടത്താതിരുന്നത്. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുമെന്നായിരുന്നു പ്രചാരണം. താരവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വ്യക്തമാക്കിയതോടെയാണ് പ്രചാരണം ശക്തമായത്. 

എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയം തന്റെ മേഖല അല്ലെന്ന് അറിയാത്ത ഒരു വിഷയത്തിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് താരം പറഞ്ഞത്. മത്സരിക്കാനിറങ്ങിയാല്‍ മാസങ്ങള്‍ നഷ്ടമാകും എന്നതിനാല്‍ സിനിമ മുടങ്ങി നിര്‍മാതാക്കള്‍ക്ക് സാമ്പത്തികനഷ്ടം വരുത്താന്‍ ലാല്‍ ആഗ്രഹിക്കുന്നില്ല.  

മോഹന്‍ലാല്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എം.പി., മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. രാജ്യസഭാംഗമായ സുരേഷ് ഗോപി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com