വാളകം സ്‌കൂള്‍ അധ്യാപകരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് കുട്ടികള്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പൊലീസ് കേസ്

കുട്ടിയുടെ പഠനം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അമ്മയോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജും പ്രധാനാധ്യാപിക ലീമയും ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു
വാളകം സ്‌കൂള്‍ അധ്യാപകരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് കുട്ടികള്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പൊലീസ് കേസ്

മൂവാറ്റുപുഴ; സ്‌കൂളില്‍ എത്തിയ രക്ഷിതാവിനോട് അപമര്യാദയായി പെരുമാറി അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസിനെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വാളകം ബ്രൈറ്റ് സ്‌കൂളിലെ അധ്യാപകരാണ് രക്ഷിതാക്കളെ ചീത്തവിളിച്ച് വിവാദത്തിലായതിന്. കുട്ടികളെ ഇറക്കി പ്രതിഷേധം സംഘടിപ്പിച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

കുട്ടിയുടെ പഠനം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അമ്മയോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജും പ്രധാനാധ്യാപിക ലീമയും ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തില്‍ പൊലീസിനും ബാലാവകാശ കമ്മീഷനും അമ്മ പരാതി നല്‍കി. തുടര്‍ന്ന് കേസ് എടുത്ത പൊലീസ് അധ്യാപകരെ അറസ്റ്റു ചെയ്യാനെത്തിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് പൊലീസിന് പിന്‍വാങ്ങേണ്ടി വന്നു.

അധ്യാപകര്‍ കുറ്റക്കാരല്ല എന്ന് തെളിയിക്കാന്‍ വ്യാപകമായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നുണ്ട്.  അധ്യാപകര്‍ക്ക് അനുകൂലമായി ഒരു വിഭാഗം കുട്ടികളെക്കൊണ്ട് സംസാരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പ്രതിഷേധത്തിന് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളെ ഇറക്കിയതിനെതിരെ ബോധവല്‍ക്കരണവും നടത്തി. ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള കേസായതിനാല്‍ അധ്യാപകരെ അറസ്റ്റു ചെയ്യേണ്ടതുണ്ടെന്നും അവരുടെ ജാമ്യ നീക്കത്തില്‍ തീരുമാനമറിഞ്ഞ് തുടര്‍നടപടികളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com