ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയില്‍ അണിനിരക്കുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍ പട

ഒരു തവണ ഹാജരാവുന്നതിന് 11 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നവരാണ് ഇവരില്‍ പലരും
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയില്‍ അണിനിരക്കുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍ പട

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടെത്തിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വിഷയത്തില്‍ എത്തിയിരിക്കുന്ന എല്ലാ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട. 

പ്രമുഖ അഭിഭാഷകരെയാണ് ഹര്‍ജിക്കാരെല്ലാം സുപ്രീംകോടതിയില്‍ തങ്ങള്‍ക്കായി ഹാജരാക്കുന്നത്. ഒരു തവണ ഹാജരാവുന്നതിന് 11 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നവരാണ് ഇവരില്‍ പലരും. ദേവസ്വം ബോര്‍ഡിന് വേണ്ടി സി.യു.സിങ് ഹാജരാവുമ്പോള്‍, പന്തളം കൊട്ടാരത്തിന് വേണ്ടി മോഹന്‍ പരമേശ്വരന്‍, അരവിന്ദ് ദത്താര്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരാവും. 

തന്ത്രി കണ്ഠര് മോഹനര്‍ക്ക് വേണ്ടി അര്യമാ സുന്ദരവും, തന്ത്രി കണ്ഠര് രാജീവരര്‍ക്ക് വേണ്ടി വി.ഗിരിയും, എന്‍എസ്എസിന് വേണ്ടി കെ.പരാശരനും കോടതിയിലെത്തും. അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരാവുന്നത്. അയ്യപ്പസേവാ സംഘത്തിന് വേണ്ടി മുകുള്‍ റോത്ത്ഗിയും, ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ നാല് സ്ത്രീകള്‍ക്ക് വേണ്ടി അഡ്വ.ഇന്ദിരാ ജയ്‌സിങ്ങും ഹാജരാവും. 

സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ.ജി.പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയിലുണ്ടാവുക. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാ എങ്കിലും അഡീഷണല്‍ സോളിസിറ്റര്‍മാരില്‍ ആരെങ്കിലും കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലുണ്ടാവും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com