സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല; യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധം: ഹൈക്കോടതി

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല; യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധം: ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ കയറ്റാതെ യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡിജിപിയും ഗതാഗത സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉത്തരവിട്ടു. 

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നതും ഇരിപ്പിടങ്ങള്‍ നിഷേധിക്കുന്നതും സ്ഥിരം സംഭവമാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വകാര്യ ബസുകള്‍ തടയുന്നതും ബസ് ജീവനക്കാരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും പതിവാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com