കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 07th February 2019 11:33 PM |
Last Updated: 07th February 2019 11:33 PM | A+A A- |
കൊല്ലം: കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു. 75 വയസ്സായിരുന്നു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമാണ് പാറുക്കുട്ടി. പതിവിനു വിരുദ്ധമായി, സ്ത്രീവേഷങ്ങള്‍ക്കുപുറമേ പുരുഷവേഷങ്ങളും ഇവര്‍ കൈകാര്യം ചെയ്തിരുന്നു. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങി പ്രസിദ്ധനടന്മാരോടൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ട്. ആട്ടത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി 'ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം' എന്നൊരു ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.