കൊച്ചി തീരത്ത് അനധികൃത ബോട്ട്: കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 07th February 2019 11:01 PM |
Last Updated: 07th February 2019 11:01 PM | A+A A- |

കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് കണ്ടെത്തിയ അനധികൃത വിദേശബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശിയുടെതാണ് ബോട്ടെങ്കിലും കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല.
അനുമതിയില്ലാതെ ബോട്ട് ഇന്ത്യല്‍ കടല്‍തീരത്തെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കസ്റ്റംസ് അധികൃതര്‍ സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു.