കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ്; ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം
കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ്; ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം; ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. നിലവില്‍ മിസോറാം ഗവര്‍ണറായ കമ്മനത്തെ കേരളത്തേക്ക് തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണം എന്ന്‌സംസ്ഥാനത്തെ ആര്‍എസ്എസ്് നേതൃത്വം ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. 

സംഘടനാചുമതലയുള്ള ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാലും ആര്‍എസ്എസ് നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചര്‍ച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ ആവശ്യം ഉന്നയിച്ചത്. ആര്‍എസ്എസ് മാത്രമല്ല ബിജെപി സംസ്ഥാന നേതൃത്വവും കുമ്മനത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം. 

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.

ബിജെപി വിജയ പ്രതീക്ഷ കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. മോഹന്‍ലാല്‍ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചതായാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com