ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി; വനിത കമ്മീഷന് പരാതി നല്‍കി

കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി. അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളാണ് കുട്ടിയുടെ വീട്ടില്‍ കയറി അക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തില്‍ കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി. പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്. 

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ പോക്‌സോ നിയമമാണ് ചുമത്തിയത്. ഈ കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച പരാതി പൊലീസ് നിര്‍ബന്ധിച്ച് ഒത്തിതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നു. 

രണ്ട് യുവാക്കളുടെ അറസ്റ്റാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചത്. പ്രതികളെ കാണാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. ഇതിലെ പ്രതികളെ പിടിക്കാന്‍ എസ്പി ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com