പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാരില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ല; പരിശീലനം ഒരുമിച്ച്; ആദ്യ ബാച്ചില്‍ 43 വനിതകള്‍

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ആരംഭിച്ച പരിശീലനത്തില്‍ 43 സ്ത്രീകളാണ് ഉള്ളത്
പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാരില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ല; പരിശീലനം ഒരുമിച്ച്; ആദ്യ ബാച്ചില്‍ 43 വനിതകള്‍


പത്തനംതിട്ട; ഇനി കേരളത്തിലെ പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാര്‍ക്കിടയില്‍ ആണ്‍- പെണ്‍ വിവേചനം ഉണ്ടാകില്ല. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഐപിഎസ് മാതൃകയില്‍ സ്ത്രീ പുരുഷ എസ്‌ഐമാരുടെ പരിശീലനം ഒരുമിച്ചു തുടങ്ങി. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ആരംഭിച്ച പരിശീലനത്തില്‍ 43 സ്ത്രീകളാണ് ഉള്ളത്. പരിശീലനത്തിലും ഭക്ഷണത്തിലും എല്ലാം തുല്യതയാണ് കൊണ്ടുവന്നിരിക്കുന്നത്.

ആദ്യമായാണ് എസ്‌ഐമാരുടെ തസ്തികയിലേക്കു നേരിട്ട് വനിതകളെ നിയമിച്ചത്. പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് എസ്‌ഐ നിയമനം ലഭിച്ച 131 പേരില്‍ 43 പേര്‍ സ്ത്രീകളാണ്. ഒക്‌റ്റോബറിലാണ് പരിശീലനം അവസാനിക്കുന്നത്. കരാട്ടെ, കളരി, കടലിലും വനത്തിലുമുള്ള പരിശീലനം, മലകയറ്റം തുടങ്ങിയ കടുകട്ടി പരിശീലനങ്ങളെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒന്നിച്ചായിരിക്കും ചെയ്യുക. രണ്ടു വര്‍ഷം നീളുന്ന പരിശീലനത്തില്‍ ലിംഗ വ്യത്യാസമില്ലാതെയാണ് സിലബസ് തയാറാക്കിയത്.

കേരള പൊലീസിലെ ആദ്യ വനിതാ കമാന്‍ഡോ സംഘത്തിന് രാജ്യത്തിന്റെ തന്നെ സേനകളുടെ മുന്‍നിരയിലെത്താനും അവസരം ലഭിച്ചു. ഇവര്‍ക്ക് രാജ്യത്തെ സൈനിക-അര്‍ധസൈനിക കമാന്‍ഡോ സംഘത്തിനൊപ്പം പരിശീലനത്തിനും അനുമതി ലഭിച്ചു.34 അംഗ കമാന്‍ഡോകളാണ് മറ്റു സേനകളുടെ കമാന്‍ഡോ സംഘത്തിനൊപ്പം പരിശീലനത്തിന് ഉടനെ ചേരുന്നത്. ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങി അര്‍ധ സൈനിക വിഭാഗങ്ങളിലെ കമാന്‍ഡോ വിഭാഗത്തിനൊപ്പവും എസ്പിജി, ആന്ധ്രയിലെ ഗ്രേ ഹണ്ട് കമാന്‍ഡോ എന്നീ വിഭാഗത്തിനൊപ്പവുമാണ്‌ േചരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com