'പ്രതിഷേധം ഭയന്നു'; ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

ഏറ്റുമാനൂര്‍ മഹാദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു
'പ്രതിഷേധം ഭയന്നു'; ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു.ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിട്ടുനിന്നതെന്നാണ് സൂചന. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ഇവിടുത്തെ കൊടിയേറ്റില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ സാധാരണയായി പങ്കെടുക്കാറുമുണ്ട്. ഇതനുസരിച്ചാണ് ഇത്തവണയും കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ കൊടിയേറ്റില്‍നിന്നും തുടര്‍ന്നു നടന്ന സാംസ്‌കാരികസമ്മേളനത്തില്‍നിന്നും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗങ്ങളായ കെ പി ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരായിരുന്നു കൊടിയേറ്റിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലെ വിശിഷ്ടാതിഥികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com