മോഹന്‍ലാലിനെ കണ്ടിരുന്നു; പക്ഷെ സ്ഥാനാര്‍ഥിയാക്കാനല്ല: പികെ കൃഷ്ണദാസ്

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല - തെലുങ്കാനയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന്  പികെ കൃഷ്ണദാസ്
മോഹന്‍ലാലിനെ കണ്ടിരുന്നു; പക്ഷെ സ്ഥാനാര്‍ഥിയാക്കാനല്ല: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലുമായി തെലുങ്കാനയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. അത് ഒരു രഹസ്യകൂടിക്കാഴ്ചയായിരുന്നില്ല. ആ കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പികെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. കേരളത്തിലെ ഒരു സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ധാരണയായിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. 

ആര്‍എസ്എസിനെതിരെ ഇന്നത്തെ മലയാളപത്രത്തില്‍ കോടിയേരിയുടെ ഒരു ലേഖനമുണ്ട്. മഹാത്മജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണൊന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും സത്യവുമായി വിദൂരബന്ധമില്ലാത്തതാണെന്നും കൃഷ്ണദാസ് പറഞ്ഞു. ആര്‍എസ്എസിനെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണത്തില്‍ കോടിയേരി പരസ്യമായി മാപ്പുപറയണം. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയ്‌ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത. പരസ്യമായി മാപ്പുപറയാന്‍ കോടിയേരി തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം  കോടിയേരി അതേപോലെ ആവര്‍ത്തിക്കുകയാണ്. അദ്ദേഹമിപ്പോള്‍ കോടതിയുടെ പടികള്‍ കയറി ഇറങ്ങുകയാണ്. ഇത് തന്നെയാകും കോടിയേരിയുടെ ഗതിയെന്നും കൃഷ്്ണദാസ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 2014 ആവര്‍ത്തിക്കുമെന്നാണ് കോടിയേരി പറയുന്നത്. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ നല്‍കുമെന്നാണെയെന്നും കൃഷ്ണദാസ് ചോദിക്കുന്നു. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധിയാണോ സീതാറാം യച്ചൂരിയാണോ? ഇക്കാര്യം കോടിയേരി കേരളത്തിലെ ജനങ്ങളോട് പരസ്യമായി പറയണം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കൂടി സംയുക്ത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാര്‍ പോരെ, പാര്‍ട്ടി കോണ്‍ഗ്രസ് നടത്തി നടത്തി പാര്‍ട്ടി കോണ്‍ഗ്രസായി മാറി. ഈ തെരഞ്ഞടുപ്പോടെ കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ വിലയം പ്രാപിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com