പദ്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ ; നിലപാട് മാറ്റിയിട്ടില്ല, സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല

കോടതി വിധി അം​ഗീകരിക്കുന്നു എന്നാണ് അറിയിച്ചത്.  ദേവസ്വം ബോർഡ് പ്രസിഡന്റിന് ആശയക്കുഴപ്പമുണ്ടോയെന്ന് അറിയില്ല
പദ്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ ; നിലപാട് മാറ്റിയിട്ടില്ല, സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സു​പ്രിം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ വാ​സു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് ത​ന്നെ​യാ​ണ് സു​പ്രിം ​കോ​ട​തി​യി​ൽ അ​റി​യി​ച്ചത്. നിലപാട് മാറ്റിയെന്നുള്ള ആരോപണങ്ങൾ തെറ്റാണ്. ബോർഡ് പ്രസിഡന്റ് അറിയാത്ത ഒരു കാര്യവും കോടതിയിൽ അറിയിച്ചിട്ടില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി. 

കോടതി തീരുമാനം എന്തായാലും അനുസരിക്കുമെന്ന ബോർഡ് നിലപാടാണ് അറിയിച്ചത്. കോടതി വിധി അം​ഗീകരിക്കുന്നു എന്നാണ് അറിയിച്ചത്.  ദേവസ്വം ബോർഡ് പ്രസിഡന്റിന് ആശയക്കുഴപ്പമുണ്ടോയെന്ന് അറിയില്ല. സുപ്രിംകോടതി വിധിയുടെ സാധുത സംബന്ധിച്ച പരിശോധന മാത്രമാണ് ഇന്നലെ നടന്നത്. 

സുപ്രിം വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ട്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചോ വി​യോ​ജി​ച്ചോ സു​പ്രിം ​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​വ​കാ​ശ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം ന​ട​ന്നി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ദം ന​ട​ന്ന​ത്. 

മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പാ​ണ് ബോ​ർ​ഡ് സാ​വ​കാ​ശം തേ​ടി​യ​ത്. സാവകാശ ഹർജിക്ക് ഇനി പ്രസക്തിയില്ല. കഴിഞ്ഞ സീസണിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കാനാണ് സാവകാശം തേടിയത്. സീസൺ കഴിഞ്ഞതോടെ ഈ ഹർജി അപ്രസക്തമായി. വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ബോ​ർ​ഡാ​ണ്. ഇനിയും സാവകാശം വേണമെങ്കിൽ ബോർഡിന് കോടതിയെ അറിയിക്കാം. 

സുപ്രിംകോടതി നടപടിയുമായി ബന്ധപ്പെട്ട് ദേവ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ദ്മ​കു​മാ​ർ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ല. കോ​ട​തി​ലെ വാ​ദ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റിപ്പോർട്ട് തേടിയിരുന്നു. ഇത് പദ്മകുമാറിന് നൽകും. തന്ത്രിയുടെ മറുപടി ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാം. മറുപടി തന്റെ കയ്യിൽ മാത്രമല്ല ഉള്ളതെന്നും ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞു. 

അതേസമയം ദേവസ്വം കമ്മീഷണറുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് പദ്മകുമാർ പറഞ്ഞു. കമ്മീഷണറുടെ മറുപടി കിട്ടട്ടെ.അത് കിട്ടിയാൽ ചർച്ച നടത്തും. അതിന് ശേഷം പ്രതികരിക്കാം. കമ്മീഷണറോട് വിശദീകരണമല്ല, റിപ്പോർട്ടാണ് തേടിയത്. മാധ്യമങ്ങളിൽ പറയുന്ന പോലുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്നാണ് കമ്മീഷണർ അറിയിച്ചതെന്നും പദ്മകുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com