വര്‍ഷകാലത്ത് ഖനനം നിര്‍ത്തിയിട്ട് കാര്യമില്ല, പൂര്‍ണമായി നിര്‍ത്തണം; മുഖ്യമന്ത്രിയെ തള്ളി ആലപ്പാട്ടെ സമരക്കാര്‍

വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്
വര്‍ഷകാലത്ത് ഖനനം നിര്‍ത്തിയിട്ട് കാര്യമില്ല, പൂര്‍ണമായി നിര്‍ത്തണം; മുഖ്യമന്ത്രിയെ തള്ളി ആലപ്പാട്ടെ സമരക്കാര്‍

കൊല്ലം; ആലപ്പാട്ടെ  കരിമണല്‍ ഖനനം ഭാഗീകമായി നിര്‍ത്തിവയ്ക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സമര സമിതി. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് സമരക്കാരുടെ തീരുമാനം. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. 

ആലപ്പാട് ഗ്രമത്തിനെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒപ്പം മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. കേരളം ആലപ്പാടേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം ഇതിന് വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയുമുണ്ട്. 

നൂറ് ദിവസം പിന്നിടുന്ന വെള്ളിയാഴ്ചയും തൊട്ടടുത്ത ദിവസവും ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ശനിയാഴ്ച ആലപ്പാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കേന്ദ്രികരിച്ച് ഉപവാസം സംഘടിപ്പിച്ചിടുണ്ട്. ശനിയാഴ്ച ചേരുന്ന വിശാല യോഗത്തിന് ശേഷം അടുത്ത ഘട്ട സമരം തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com