കണ്ണൂരില്‍ യോഗ്യന്‍ സുധാകരനെന്ന് മുല്ലപ്പള്ളി; പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോയെന്ന് കെ സുധാകരന്‍

കണ്ണൂരില്‍ യോഗ്യന്‍ സുധാകരനെന്ന് മുല്ലപ്പള്ളി - പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോയെന്ന് കെ സുധാകരന്‍
കണ്ണൂരില്‍ യോഗ്യന്‍ സുധാകരനെന്ന് മുല്ലപ്പള്ളി; പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോയെന്ന് കെ സുധാകരന്‍

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുധാകരന്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ കാലത്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയ പാര്‍ട്ടിയാണ്  കോണ്‍ഗ്രസ്. നിലവില്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് നിര്‍ത്താന്‍ പറ്റിയ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥി സുധാകരനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ തനിക്ക് ദേശീയ രാഷ്ട്രീയത്തെക്കാള്‍ താത്പര്യം സംസ്ഥാന രാഷ്ട്രീയത്തിലാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഒരുപാട് അസൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് സ്ഥാനാര്‍ത്ഥി പരിഗണനയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് അനുസരിക്കാനെ കഴിയൂവെന്ന് സുധാകരന്‍ പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎമ്മിലെ പികെ ശ്രീമതിയോട് കെ സുധാകരന്‍ പരാജയപ്പെട്ടത്.ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്കായിരുന്നു കെ സുധാകരന്റെ പരാജയം. ശബരിമല വിഷയത്തിലുള്‍പ്പടെ കെ സുധാകരന്‍ സ്വീകരിച്ച സമീപനങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് വീണ്ടുമൊരങ്കത്തിന് കെ സുധാകരനെതന്നെ ഇറക്കാനുള്ള തീരുമാനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com