കാട്ടുതീയ്ക്ക്‌ സാധ്യത; പാലരുവിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക്

കാട്ടുതീയ്ക്ക്‌ സാധ്യത; പാലരുവിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക്

പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും തെന്‍മല ഡിഎഫ്ഒ

പുനലൂര്‍: കാട്ടുതീ സാധ്യതയുള്ളതിനാല്‍ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരത്തിന് വനംവകുപ്പ് താത്കാലിക വിലക്കേര്‍പ്പെടുത്തി.തെന്‍മല വനം ഡിവിഷനിലാണ് പാലരുവി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും തെന്‍മല ഡിഎഫ്ഒ എ പി സുനില്‍ബാബു പറഞ്ഞു. നൂല്‍വണ്ണത്തില്‍ മാത്രമാണ് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക്. ഇതോടെ കാണാനെത്തുന്ന സഞ്ചാരികളും നിരാശരായി മടങ്ങുന്നത് പതിവായി.

വേനല്‍ ആകുന്നതോടെ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നതിന് സഞ്ചാരികളുടെ സാന്നിധ്യം തടസം സൃഷ്ടിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.മഴ ശക്തി പ്രാപിക്കുന്നതോടെ മാത്രമേ പാലരുവി ഇനി വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com