കുംഭമാസ പൂജ: ശബരിമലയില്‍ വീണ്ടും പൊലീസ് നിയന്ത്രണം; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് 

ബുധനാഴ്ച രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ആളുകളെ കടത്തിവിടുകയൊള്ളു
കുംഭമാസ പൂജ: ശബരിമലയില്‍ വീണ്ടും പൊലീസ് നിയന്ത്രണം; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് 

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ഈ മാസം പന്ത്രണ്ടാം തിയതി ശബരിമല നട തുറക്കുമ്പോള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വീണ്ടും പൊലീസ് നിയന്ത്രണം. ബുധനാഴ്ച രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ആളുകളെ കടത്തിവിടുകയൊള്ളു. നിയന്ത്രണം തീര്‍ത്ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പൊലീസ് അറിയിച്ചു. 

കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട പന്ത്രണ്ടാം തിയതി ചൊവ്വാഴ്ച തുറക്കും. 13 മുതല്‍ 17 വരെ പൂജകള്‍ ഉണ്ടാകും. എല്ലാ ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവയുണ്ടാകും. 17നു രാത്രി 10നു നട അടയ്ക്കും.

മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകള്‍ക്കായി വീണ്ടും നട തുറക്കുമ്പോള്‍ സംഘര്‍ഷ സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com