ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല; നവംബര്‍ വരെ പ്രസിഡന്റായി തുടരുമെന്ന് പദ്മകുമാര്‍

ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല - നവംബര്‍ വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമെന്ന് പദ്മകുമാര്‍
ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല; നവംബര്‍ വരെ പ്രസിഡന്റായി തുടരുമെന്ന് പദ്മകുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എ പദ്മകുമാര്‍.നവംബര്‍ മാസം വരെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അഭിപ്രായം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ കൂട്ടായ അഭിപ്രായം വരുമ്പോള്‍ അത് ബോര്‍ഡിന്റെതായ അഭിപ്രായമായി മാറുമെന്ന് പദ്മകുമാര്‍ പറഞ്ഞു.

സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തര്‍ക്കത്തിലാക്കി ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട.  ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പമാണ് താന്‍. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനോട് താന്‍ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെയെന്നാണ് പറഞ്ഞത്. ഇത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.  ചില കേന്ദ്രങ്ങള്‍ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. താന്‍ പുറത്തല്ല, അകത്ത് തന്നെയാണെന്നും പദ്മകുമാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശഹര്‍ജിയെക്കുറിച്ച് പരാമര്‍ശിക്കാതെ സര്‍ക്കാരിനെ പിന്തുണച്ചതില്‍ അതൃപ്തി പരസ്യമാക്കി പദ്മകുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

അതേസമയം പദ്മകുമാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com