പിറ്റേന്ന് എമിലി എത്തിയത് മൂന്ന് പൊതി ബിരിയാണിയുമായി; മരണത്തെ മുന്നില്‍ കണ്ട പട്ടിക്കുഞ്ഞുങ്ങളെ രക്ഷിച്ച പെണ്‍കുട്ടി

ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു അവര്‍. അവിടെ നിന്നും പൊട്ടിയ പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്ത് എമിലി അവര്‍ക്ക് വെള്ളം നല്‍കി
പിറ്റേന്ന് എമിലി എത്തിയത് മൂന്ന് പൊതി ബിരിയാണിയുമായി; മരണത്തെ മുന്നില്‍ കണ്ട പട്ടിക്കുഞ്ഞുങ്ങളെ രക്ഷിച്ച പെണ്‍കുട്ടി

പിറവം: തിങ്കളാഴ്ച ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പോയി മടങ്ങി വരികയായിരുന്നു എമിലി എന്ന ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥി. ആ സമയമാണ് മുള്ളുകള്‍ക്കിടയില്‍ അകപ്പെട്ട് കരയുന്ന കണ്ണ് പോലും തുറക്കാത്ത നായ്ക്കുട്ടികളെ എമിലി കണ്ടത്. മുള്ളുകള്‍ക്കിടയില്‍ നിന്നും അവനെ പുറത്തെടുത്തു കഴിഞ്ഞപ്പോഴാണ് കണ്ടത്, അവശനിലയില്‍ മൂന്ന് കുഞ്ഞുങ്ങളും അമ്മയും കൂടിയുണ്ട്. 

പട്ടിക്കുഞ്ഞുങ്ങളെ തണലുള്ള എവിടേക്കെങ്കിലും എത്തിക്കുകയായിരുന്നു എമിലിയുടെ ആദ്യ ലക്ഷ്യം. തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് എമിലി എത്തി. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു അവര്‍. അവിടെ നിന്നും പൊട്ടിയ പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്ത് എമിലി അവര്‍ക്ക് വെള്ളം നല്‍കി. ഒപ്പം ബിസ്‌കറ്റും. 

തൊട്ടടുത്ത ദിവസം എമിലി എത്തിയത് മൂന്ന് പൊതി ബിരിയാണിയുമായിട്ടാണ്. നാല് ദിവസമായി ഈ കുടുംബത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നത് എമിലിയാണ്. എമിലിയുടെ പരിചരണം കണ്ട് രണ്ട് പട്ടിക്കുട്ടികളെ തേടി ആവശ്യക്കാരെത്തിയിട്ടുണ്ട്. ഇനി രണ്ട് പട്ടിക്കുട്ടികളെ കൂടി എമിലിക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. എമിലിയുടെ കരുതല്‍ കണ്ട് നാട്ടുകാരും കൗതുകത്തിലാണ്. 

അടിമാലി സ്വദേശിയായ വര്‍ഗീസിന്റേയും ലിസിയുടേയും മകളാണ് എമിലി. ബംഗളൂരുവിലായിരുന്നു മാതാപിതാക്കള്‍ക്കൊപ്പം എമിലി കഴിഞ്ഞിരുന്നത്. ഫാഷന്‍ ഡിസൈനിങ് പഠിക്കുവാനാണ് എമിലി പിറവത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com