റഫാലില്‍ പിണറായി വിജയന്റെ മൗനം ലാവലിൻ കേസ് വീണ്ടും ഉയരുമോയെന്ന് പേടിച്ചിട്ട്: മുല്ലപ്പള്ളി
By സമകാലികമലയാളം ഡെസ്‌ക് | Published: 09th February 2019 05:37 AM |
Last Updated: 09th February 2019 05:37 AM | A+A A- |
കോഴിക്കോട്: റഫാൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത് ലാവ്‍ലിനിൽ പേടിച്ചാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സര്‍ക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ലാവ്‍ലിൻ കേസ് വീണ്ടും ഉയരുമോയെന്ന പേടി മുഖ്യമന്ത്രിക്കുണ്ട്, മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ മൂന്നാം തീയതി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജനമഹായാത്ര കോഴിക്കോട് ജില്ലയിലെത്തിയപ്പോൾ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. 28-ാം തിയതിയാണ് ജനമഹായാത്രയുടെ സമാപനം.