സ്ഥാനാര്‍ത്ഥിയോ ഞാനോ?, എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സുരേഷ് ഗോപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2019 02:33 PM |
Last Updated: 09th February 2019 02:34 PM | A+A A- |

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. നേതൃത്വം പറയുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. താന്‍ മത്സരിക്കുന്നെന്ന വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ 'ഈസി വാക്കോവര്‍' ആണെന്നതെല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപി നേതൃത്വതല ചര്‍ച്ചകളില്‍ സ്ഥാനാര്‍ത്ഥിയായി തന്റെ പേരുണ്ടെന്ന് നിങ്ങള്‍ പറയുന്നത് പോലും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചര്‍ച്ചകളില്‍ ഒന്നും ഇല്ലായെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെയും ബിജെപി പരിഗണിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.