ആ കാക്കയും ഈ കാക്കയും തമ്മിലുളള വ്യത്യാസം കണ്ടുപിടിക്കാമോ? 

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018ന്റെയും  2019ന്റെയും കാക്കകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം
ആ കാക്കയും ഈ കാക്കയും തമ്മിലുളള വ്യത്യാസം കണ്ടുപിടിക്കാമോ? 

കൊച്ചി: ഒരു സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റേയോ ലോഗോയും ഐഡന്റിറ്റിയും ആ സ്ഥാപനത്തേക്കാള്‍ ശ്രദ്ധ നേടുന്നത് അപൂര്‍വമാണ്. കറുപ്പിലോ വെളുപ്പിലോ മാത്രമുള്ള ഐഡന്റിറ്റികളും അപൂര്‍വമാണ്. ഇവിടെ എറണാകുളത്ത് സംസ്ഥാന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന കൃതിയുടെ ഐഡന്റിറ്റിയായ കാക്കയും ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതിനോടകം തന്നെ നിരവധി തവണ ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ചില പുതുമകള്‍ വരുത്തിയാണ് ഐഡന്റിറ്റി അവതരിപ്പിച്ചിരിക്കുന്നത്. 

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018ന്റെയും  2019ന്റെയും കാക്കകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം. പക്ഷേ ഇത്തവണ കൃതി കാക്കയുടെ ദേഹത്ത് പേറുന്ന വൈലോപ്പിള്ളി കവിതാശകലം പുതുക്കിയത് അധികം പേരും അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വൈലോപ്പിള്ളിയുടെ തന്നെ ഏറെ പ്രശസ്തമായ വരിയായിരുന്ന കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി എന്നതായിരുന്നു കൃതി കാക്കയില്‍ ആലേഖനം ചെയ്തിരുന്നത്.

ഒരു പ്രളയത്തിനു ശേഷം വന്ന രണ്ടാം കൃതിയില്‍, വൈലോപ്പിള്ളിയുടെ തന്നെ വരിയായ കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യം എന്നറിവോള്‍ എന്ന വരി ഉള്‍പ്പെടുത്തി കവിതാശകലം പുതുക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com