എംഎല്‍എമാര്‍ മത്സരിക്കില്ല; സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കും; കോണ്‍ഗ്രസ് പട്ടിക 25ന് മുന്‍പ്

ഈ മാസം 25നകം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം
എംഎല്‍എമാര്‍ മത്സരിക്കില്ല; സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കും; കോണ്‍ഗ്രസ് പട്ടിക 25ന് മുന്‍പ്

ന്യൂഡല്‍ഹി:  ഈ മാസം 25നകം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം. പട്ടികയില്‍ ഒരു മണ്ഡലത്തിലേക്ക് പരിഗണിക്കേണ്ട മൂന്ന് പേരുടെ പാനല്‍ നല്‍കാനാണ് നിര്‍ദ്ദേശം. വനിതകളുടെയും പുതുമുഖങ്ങളുടെയും പ്രാധാന്യം പട്ടികയില്‍ ഉണ്ടാവണമെന്നും എഐസിസി നിര്‍ദ്ദേശിച്ചു.

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് സീറ്റ് നല്‍കും. ഇതോടെ വയനാട്, വടകര മണ്ഡലങ്ങളില്‍ ഒഴികെ സിറ്റിങ് എംപിമാര്‍ മത്സരിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ എംഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാകും. സിറ്റിങ് എംപിമാരില്‍ സ്വയം ഒഴിയാന്‍ ആരെങ്കിലും സന്നദ്ധത അറിയിച്ചാല്‍ മാത്രം പുതിയ സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചാല്‍ മതിയെന്നും എഐസിസി നിര്‍ദ്ദേശിച്ചു.

സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരരംഗത്തുണ്ടാവില്ല. ഒരേ കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം സ്ഥാനാര്‍ത്ഥിയായാല്‍ മതി. തെരഞ്ഞടുപ്പില്‍ റാഫേല്‍ അഴിമതി പ്രധാന വിഷയമാക്കണമെന്നും മോദിയുടെ നുണപ്രചാരണങ്ങള്‍ തുറന്നു കാട്ടണമെന്നും  കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com