എട്ട് മക്കളുള്ള മലയാളി യുവതി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി സ്ത്രീകള്‍ റോഡില്‍

പ്രദേശത്ത് വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്
എട്ട് മക്കളുള്ള മലയാളി യുവതി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി സ്ത്രീകള്‍ റോഡില്‍

കണ്ണൂര്‍; എട്ട് മക്കളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരനായ ആളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായാണ് നാട്ടുകാരായ സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയത്. കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. 

പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്. എട്ട് കുട്ടികളുടെ അമ്മയായ രോഹിണിയും കുടുംബവും എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് താമസം.

പ്രദേശത്ത് വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ഇയാള്‍ക്കെതിരേ നേരത്തെ രോഹിണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായാണ് കുടുംബം കൊടൈക്കനാലില്‍ താമസമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com