കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം ഉടന്‍; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ നിയമനങ്ങള്‍ മുടങ്ങിയതായിരുന്നു
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം ഉടന്‍; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 തിരുവനന്തപുരം: അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തറിങ്ങി. 248 കായിക താരങ്ങളെ നിയമിക്കുന്നതിനുള്ള റാങ്ക്‌ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്ട്രേറ്റിന്റെയും വെബ്‌സൈറ്റുകളിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ നിയമനങ്ങള്‍ മുടങ്ങിയതായിരുന്നു. ഒരു വര്‍ഷം 50 കായികതാരങ്ങള്‍ എന്ന കണക്കിലാണ് നിയമിക്കേണ്ടിയിരുന്നത്.

ജോലി നല്‍കുന്നതിനായി വ്യക്തിഗത ഇനങ്ങളില്‍ നേട്ടം കൈവരിച്ച 25 പേരെയും ടീമിനങ്ങളില്‍ നേട്ടം കൈവരിച്ച 25 പേരെയുമാണ് തിരഞ്ഞെടുക്കുക. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നര്‍ രണ്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ആദ്യം ഏത് ലിസ്റ്റിലാണോ ഇടം നേടിയത്, ആ ലിസ്റ്റ് അനുസരിച്ചാണ് പരിഗണിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ 35 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും, കായിക രംഗത്ത് നിന്ന് വിരമിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com