കോപ്പിയടി പിടിച്ചു; അധ്യാപകന്റെ കൈ പ്ലസ് ടു വിദ്യാര്‍ത്ഥി തല്ലി ഒടിച്ചു; വധശ്രമത്തിന് കേസെടുത്തു

പൊലീസില്‍ പരാതി നല്‍കിയതിന് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ അച്ഛനും കസ്റ്റഡിയിലാണ്
കോപ്പിയടി പിടിച്ചു; അധ്യാപകന്റെ കൈ പ്ലസ് ടു വിദ്യാര്‍ത്ഥി തല്ലി ഒടിച്ചു; വധശ്രമത്തിന് കേസെടുത്തു

കാസര്‍കോഡ്; മോഡല്‍ പരീക്ഷയ്ക്കിടെ കൊപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകന് മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ കൈ തല്ലിയൊടിച്ചത്. കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി. ബോബി ജോസിനാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ബോബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയ്‌ക്കെതിരേ വധശ്രമത്തിന് കേസ് എടുത്ത് കസ്റ്റഡിയിലെടുത്തു. 

പൊലീസില്‍ പരാതി നല്‍കിയതിന് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ അച്ഛനും കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഹ്യുമാനിറ്റിക്‌സ് പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് ബോബി കണ്ടു. ഇത് ചോദ്യം ചെയ്തതോടെ പരീക്ഷഹോളില്‍വെച്ച് വിദ്യാര്‍ത്ഥി അധ്യാപകന്റെ മുഖത്ത് അടിച്ചു. നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നും അധ്യാപകന്‍ പൊലീസിനോട് പറഞ്ഞു. മര്‍ദനത്തില്‍ അധ്യാപകന്റെ കൈ ഒടിയുകയും ചെവിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

മകനെതിരേ പരാതി നല്‍കിയാല്‍ കൊന്നുകളയും എന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള അധ്യാപകന്റെ അടുത്തെത്തി വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയത്. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ളെ കസ്റ്റഡിയില്‍ എടുത്തത്. മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ ഉണ്ടായിരുന്ന സംഘര്‍ഷത്തില്‍ പൊലീസിനെ അക്രമിച്ച കേസിലെ പ്രതിയാണ് ഈ വിദ്യാര്‍ത്ഥി. പല തവണ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സ്‌കൂള്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com