നല്ല പെരുമാറ്റമൊന്നും കേരള സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല; പിണറായിക്ക് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

കണ്ണൂര്‍ വിമാനത്താവളത്തിനായി സകല അനുമതിയും വാങ്ങി കൊടുത്തത് താനാണ്. കേരളത്തില്‍ നിന്നുള്ള ഏകമന്ത്രി താനായിട്ടും പോലും എന്നെ ക്ഷണിക്കാന്‍ തയ്യാറായില്ല 
നല്ല പെരുമാറ്റമൊന്നും കേരള സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല; പിണറായിക്ക് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം:  ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ വിശദീകരണം. കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും സംസ്ഥാന ടൂറിസം മന്ത്രിയെ ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് കത്തയച്ചതെന്ന് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. വിമാനത്താവളത്തിനായി സകല അനുമതിയും വാങ്ങി കൊടുത്തത് താനാണ്. കേരളത്തില്‍ നിന്നുള്ള ഏകമന്ത്രി താനായിട്ടും പോലും എന്നെ ക്ഷണിക്കാന്‍ തയ്യാറായില്ല. നല്ല പെരുമാറ്റമൊന്നും കേരള സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തിനായി കേന്ദ്ര ടൂറിസം വകുപ്പ് 550 കോടി രൂപ നല്‍കി. ശബരിമല, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ വികസനത്തിനായി 100 കോടി രൂപ നല്‍കി. ഒരു ചില്ലിക്കാശുപോലും സംസ്ഥാനം ചെലവഴിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് മുഖം തിരിഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com