വരത്തനും വേണ്ട, വയസ്സനും വേണ്ട; തൃശൂരില്‍ പോസ്റ്ററുകള്‍

വരത്തനും വേണ്ട, വയസ്സനും വേണ്ട; തൃശൂരില്‍ പോസ്റ്ററുകള്‍
വരത്തനും വേണ്ട, വയസ്സനും വേണ്ട; തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും മുറുകുന്നതിനിടെ വയസനും വരത്തനും വേണ്ടെന്ന് തൃശൂര്‍ ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലാണ് ഡിസിസി ഓഫിസിനു മുന്നിലും നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ തൃശൂരിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതില്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്ററുകള്‍ കീറി കളഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com