മസിൽ പെരുപ്പിക്കാൻ ജിമ്മുകളിൽ നൽകുന്നത് മൃ​ഗങ്ങൾക്കുള്ള മരുന്ന്; റെയ്‍ഡ്

സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളിൽ ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗം നടത്തിയ പരിശോധനയിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്തു
മസിൽ പെരുപ്പിക്കാൻ ജിമ്മുകളിൽ നൽകുന്നത് മൃ​ഗങ്ങൾക്കുള്ള മരുന്ന്; റെയ്‍ഡ്

കൊച്ചി: സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളിൽ ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗം നടത്തിയ പരിശോധനയിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്തു. മരുന്ന് പിടിച്ചെടുത്ത തൃശ്ശൂരിലെ സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഔഷധ നിയമ പ്രകാരം കേസെടുത്തു. 

കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃ​ഗങ്ങൾക്കുള്ള മരുന്നുകൾ പ്രയോ​ഗിക്കുന്നതായി ആരോപണമുയർന്നിരുന്നു. മാസങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകൾ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്ര​ഗ്സ് വിഭാ​ഗം പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിലെ ഫോർച്യൂൺ ഫിറ്റ്നസ് എന്ന സ്ഥാപനത്തിൽ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. 

തൂക്കം കൂട്ടാൻ കോഴികളിലും പന്നികളിലും ഉപയോ​ഗിക്കുന്ന ട്രെൻബൊലോൻ, മെത്തനോളൻ, കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ രാസമൂലകങ്ങൾ എന്നിവ അടങ്ങിയതാണ് മരുന്നുകൾ. ​ഗുളികകളും മരുന്നുകളും സിറഞ്ചുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. 

മരുന്നുകളെത്തുന്നത് ഓൺലൈൻ വഴിയാണെന്നാണ് അനുമാനം. ബൾ​ഗേറിയ, സൈപ്രസ് എന്നിവിടങ്ങളിൽ നിർമിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്ര​ഗ്സ് കൺട്രോളർ പിഎം ജയൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com