കവി ജോസ് വെമ്മേലി അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 10th February 2019 12:31 PM |
Last Updated: 10th February 2019 12:31 PM | A+A A- |
കൊച്ചി: കവി ജോസ് വെമ്മേലി അന്തരിച്ചു. ഇന്നു പുലര്‍ച്ചെ വീട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുറെനാളായി തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു വെമ്മേലി. മരണവിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ എത്തിയിട്ടുണ്ട്. ദീര്‍ഘകാലം എറണാകുളം മഹരാജാസ് കൊളേജിലും അര്‍എല്‍വി മ്യൂസിക് കൊളേജിലും അദ്ധ്യാപകനായിരുന്നു