കേരളത്തില്‍ കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ?; മുല്ലപ്പള്ളിക്ക് ബേബിയുടെ മറുപടി
By സമകാലികമലയാളം ഡെസ്‌ക് | Published: 10th February 2019 12:48 PM |
Last Updated: 10th February 2019 12:48 PM | A+A A- |

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സിപിഎം നേതാവ് എംഎ ബേബി. സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട തരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചോയെന്ന് ബേബി പരിഹസിച്ചു. കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യവും ഉണ്ടാവില്ല. കോണ്‍ഗ്രസ് നയങ്ങളെ കൂടി എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും പിബി അംഗം ബേബി പറഞ്ഞു.
ബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ധാരണയായതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് സി.പി.എം. അക്രമരാഷ്ട്രീയം കൈവെടിയണമെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.