മൂന്നാം സീറ്റിന് വാശി പിടിച്ചേക്കില്ല; ലീഗിന്റെ നിർണായക യോഗം ഇന്ന് പാണക്കാട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2019 05:33 AM |
Last Updated: 10th February 2019 05:33 AM | A+A A- |
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസിന് മേൽ ലീഗ് സമ്മർദ്ദം ചെലുത്തിയേക്കില്ലെന്ന് സൂചനകൾ. തെരഞ്ഞെടുപ്പ് അജണ്ട തീരുമാനിക്കുന്നതിനായി ഇന്ന് പാണക്കാട്ട് വച്ച് പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. പാർട്ടിയിലെ എല്ലാ എംഎൽഎമാരും എംപിമാരും യോഗത്തിൽ പങ്കെടുക്കും.
ദേശീയ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കണ്ട എന്ന നിലപാടാണ് ലീഗ് സ്വീകരിക്കാനിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരംഗത്തെക്കൂടി ലഭിക്കുകയെന്ന ലക്ഷ്യമാണ് സീറ്റിനായുള്ള അവകാശവാദത്തിലൂടെ സമസ്ത മുന്നോട്ട് വച്ചത്.
നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ കാസര്‍കോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നായിരുന്നു ലീഗ് നേരത്തേ ഉന്നയിച്ചത്.