അദ്ദേഹത്തെ അധിക്ഷേപിച്ചിട്ടില്ല , 'എംഎല്‍എ' എന്നു മാത്രമാണ് വിളിച്ചത്; ദേവികുളത്ത് അനധികൃത നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന് രേണു രാജ്‌ 

മൂന്നാറിൽ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണം തടഞ്ഞതാണ് എംഎൽഎ യുടെ ആക്ഷേപത്തിന് കാരണം. ഒരു ജനപ്രതിനിധിയെന്നോ മുതിർന്ന വ്യക്തിയെന്ന നിലയിലോ ഉള്ള യാതൊരു പരി​ഗണനയും സബ് കളക്ടർ ന
അദ്ദേഹത്തെ അധിക്ഷേപിച്ചിട്ടില്ല , 'എംഎല്‍എ' എന്നു മാത്രമാണ് വിളിച്ചത്; ദേവികുളത്ത് അനധികൃത നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന് രേണു രാജ്‌ 

മൂന്നാർ: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ താന്‍ അധിക്ഷേപിച്ചതായുള്ള ആരോപണം ശരിയല്ലെന്ന് സബ്കളക്ടര്‍ രേണു രാജ്. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്. 'എംഎല്‍എ' എന്ന് മാത്രമാണ് അദ്ദേഹത്തെ വിളിച്ചത്, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാറിൽ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണം തടഞ്ഞതാണ് എംഎൽഎ യുടെ ആക്ഷേപത്തിന് കാരണം. ഒരു ജനപ്രതിനിധിയെന്നോ മുതിർന്ന വ്യക്തിയെന്ന നിലയിലോ ഉള്ള യാതൊരു പരി​ഗണനയും സബ് കളക്ടർ നൽകിയില്ലെന്നും എംഎൽഎയുടെ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് രേണു രാജിനെ ആക്ഷേപിച്ചു കൊണ്ട് എംഎൽഎ രം​ഗത്തെത്തിയത്. 

 പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന്  തീരത്ത് എന്‍.ഒ. സി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിർമ്മാണത്തിനാണ്  കഴിഞ്ഞ ദിവസം  റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായ് വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്റെ നടപടി. എന്നാൽ പഞ്ചാത്തിന്റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎൽഎ സബ്ബ് കളക്ടറെ ബോധമില്ലാത്ത അവളെന്ന് പറഞ്ഞ് ആക്ഷേപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com