കേരളത്തിന്റെ ചിന്താ​ഗതികൾ മാറണം; മതിലുകൾ ഉണ്ടാക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല- അൽഫോൺസ് കണ്ണന്താനം

കേരളത്തിന്റെ ചിന്താ​ഗതികൾ മാറണം; മതിലുകൾ ഉണ്ടാക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല- അൽഫോൺസ് കണ്ണന്താനം

കേരളത്തിന്റെ ചിന്താ​ഗതികളിൽ മാറ്റം വരണമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം: കേരളത്തിന്റെ ചിന്താ​ഗതികളിൽ മാറ്റം വരണമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ശിവഗിരി സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. 

മതിലുകള്‍ ഉണ്ടാക്കുന്നത് ഇന്ത്യന്‍ ചിന്താഗതിക്ക് ചേര്‍ന്നതല്ല. ഭിത്തികൾ ഉണ്ടാക്കുന്നവരായി നാം മാറി. ഇത് ഇന്ത്യന്‍ സംസ്കാരത്തിന്   യോജിച്ചതല്ല. കേന്ദ്രവും കേരളവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കണ്ണന്താനം വ്യക്തമാക്കി. ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി തയ്യാറാക്കിയതില്‍  കേരള സര്‍ക്കാരിനും വലിയ പങ്കുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. 

ശിവഗിരി സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടനത്തില്‍ സംസ്ഥാനത്തെ ഒഴിവാക്കിയത് ഗൂഢശക്തികളാണെന്നു ചടങ്ങിൽ സംസാരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിക്കരുത്. അത് കേന്ദ്ര–സംസ്ഥാന ബന്ധത്തെ ബാധിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കും സ്വാമിമാര്‍ക്കും സങ്കുചിത താത്പര്യമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com