പുലയർ പൂജിക്കട്ടെ, അതിന്റെ ഫലവും അവർ തന്നെ നേടട്ടെ; 'ഈ നാടിന്റെ ദുര്യോഗം ആണ് '
By സമകാലികമലയാളം ഡെസ്‌ക് | Published: 11th February 2019 08:07 PM |
Last Updated: 11th February 2019 08:07 PM | A+A A- |
കൊച്ചി: പുലയൻമാരെ മേൽശാന്തി ആക്കിയതും പൂജാരിമാരാക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നതിനെ വിമർശിച്ച് ഇടത് മാധ്യമ പ്രവർത്തകനായ തെക്കുംഭാഗം മോഹൻ. മുൻ മുഖ്യമന്ത്രി സി അച്യുത മേനോനെക്കുറിച്ച് 'അച്യുത മേനോൻ മുഖംമൂടിയില്ലാതെ' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മോഹൻ തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിമർശനമുന്നയിച്ചത്.
പുലയൻമാരെ പൂജാരിമാരാക്കുന്നത് ആചരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മേലുള്ള അതിക്രമമാണെന്ന് അദ്ദേഹം പറയുന്നു. പുലയർ പൂജിക്കട്ടെ, അതിന്റെ ഫലവും അവർ തന്നെ നേടട്ടെ. പക്ഷേ, അതാരുടെയും നേട്ടമായി ഗണിക്കരുതു. കാരണം അതു കോട്ടമാണു. ഈ നാടിന്റെ ദുര്യോഗം ആണെന്നും കുറിപ്പിൽ പറയുന്നു. മറ്റൊന്നും ഇല്ലാതെ വരുമ്പോഴാണു ഇത്തരം നേട്ടങ്ങളിൽ അഭിരമിക്കുന്നതു. സഖാക്കളെ നിങ്ങൾ അഭിരമിക്കു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പുലയ 'മേൽശാന്തി' പിണറായിയുടെ നേട്ടമോ?
-------------------------,--,---------------------------------
ഇവിടെ പിണറായി സർക്കാറിൻറെ എക്കാലത്തെയും നേട്ടം എന്ന നിലയിൽ പുലയന്മാരെ പുജാരി ആക്കിയതും, അവരെ മേൽശാന്തി ആയി നിയമിച്ചതും ആയി സഖാക്കൾ ഉയർത്തി കാട്ടുന്നു?
എന്തൊരു നേട്ടം ആണതു?
ആചാരങ്ങളും അനുഷ്ഠാനങ്ങളും മേലുള്ള അതിക്രമം അല്ലേ അതു?
പുജ ഒരു അനുഷ്ഠാനം ആണ്! അതു പണ്ടു പുരാതന കാലം മുതലേ ബ്രാഹ്മണ കുലത്തിൽ നിക്ഷിപ്തം ആണ്! അതിനു പറ്റിയ ഒരു ജീവിതസാഹചരൃം ആണ് അവരുടെ ജനനം മുതൽ മരണം വരെ ഉളളതു!
ജനിക്കുന്നതു തന്നെ പുജകളുടെ അന്തരീക്ഷത്തിൽ ആണ്! ഒരു ഇല്ലത്തു ചുരുങ്ങിയതു രണ്ടു അമ്പലം എങ്കിലും കാണാത്ത ഇല്ലം ഇല്ല! എവിടെ തിരിഞ്ഞാലും അമ്പല പരിസരം ആ പരിസരത്തു വളരുന്ന ഒരു കുഞ്ഞു ഏഴാം വയസ്സു തൊട്ട് സംസ്കൃത പഠനം ഒരു നിഷ്ഠയായി തുടരും! അതും ഗുരുകുല നിഷ്ഠയോടെയും ഗുരുവിന്റെ കടുത്ത നിയന്ത്രവും കർശന നിർദ്ദേശവും പാലിച്ചു!
ഏഴാം വയസിൽ ഉപനയനം. പിന്നീടാണ് പഠന രീതി കർക്കശമായ ഭവിക്കുക! അങ്ങിനെ മന്ത്രങ്ങളും താന്ത്രിക വിധികളും സ്വായത്തം ആക്കുന്ന ഒരാൾ ആർജ്ജിക്കുന്ന അറിവും നിഷ്ഠയും ഏതെങ്കിലും താന്ത്രിക വിദൃ പീഠത്തിലെ ആറു മാസ കോഴസു കൊണ്ടു ആർജ്ജിക്കാൻ കഴിയമോ?
മന്ത്രശ്ശക്തി അതിനെ ആണുവിട തെറ്റാതെ മന്ത്രിക്കുമ്പോഴാണു അതു ഫലസിദ്ധി ഉണ്ടാവുക! തെറ്റിച്ചാൽ ഫലം ദോഷകരമായി ഭവിക്കും!.
അതു എല്ലാവർക്കും അറിയാം!
ഇവിടെയാണ് ഒരു പുലയൻ പൂജാരി ആകുന്നതിൻറെ സവിശേഷത? ഇതു ഫലേഛ ഉണ്ടാക്കുന്ന ഒരു കർമ്മം അല്ല!
പരമ്പരാഗതമായി തുടർന്നു വരുന്ന ഒരു അനുഷ്ഠാനത്തെ എന്തിൻറെ പേരിലായാലൂം മാറ്റി പ്രതിഷ്ഠിക്കുന്നതു വിപ്ലവം ആയിരിക്കാം! പക്ഷേ ഉപാസന ആവില്ല!
പിന്നെ കരണീയം ഇത്രമാത്രം അത്തരം അമ്പലങ്ങളെ ഒഴിവാക്കുക!
പുലയർ പൂജിക്കട്ടെ! അതിൻറെ ഫലവും അവർ തന്നെ നേടട്ടെ! പക്ഷേ, അതാരുടെയും നേട്ടമായി ഗണിക്കരുതു! കാരണം അതു കോട്ടമാണു! ഈ നാടിന്റെ ദുര്യോഗം ആണ്!
അതിനാൽ മറ്റൊന്നും ഇല്ലാതെ വരുമ്പോഴാണു ഇത്തരം നേട്ടങ്ങളിൽ അഭിരമിക്കുന്നതു?
സഖാക്കളെ നിങ്ങൾ അഭിരമിക്കു!