യാത്രക്കാര്‍ക്ക് ചെവി വേദനയും മൂക്കില്‍ നിന്ന് രക്തവും ; കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2019 02:17 PM |
Last Updated: 11th February 2019 02:17 PM | A+A A- |
മസ്‌കറ്റ്: വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.
നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ കൃത്യമാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര ആരംഭിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8 വിമാനത്തില്‍ ഉണ്ടായിരുന്നത്.