വിശ്വാസവും ആചാരവും തകർക്കാൻ തോന്നുന്നത് മനുഷ്യർക്ക് സുബോധം നഷ്ടപ്പെടുമ്പോൾ : ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത
By സമകാലികമലയാളം ഡെസ്ക് | Published: 11th February 2019 07:26 AM |
Last Updated: 11th February 2019 07:26 AM | A+A A- |

പത്തനംതിട്ട: മതം ഏതായാലും അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത. മനുഷ്യർക്ക് സുബോധം നഷ്ടപ്പെടുമ്പോഴാണ് വിശ്വാസവും ആചാരവും തകർക്കാൻ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. മാരാമൺ കൺവെൻഷന്റെ 124ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
പ്രളയകാലത്ത് പുതിയ മാനവികത പ്രകടമായ നാട്ടിൽ ഇപ്പോൾ ഉണ്ടാക്കുന്ന ധ്രുവീകരണം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. തെരഞ്ഞെടുപ്പിൽ ആത്മീയതയുടെയും മാനവികതയുടെയും മുഖം പ്രതിഫലിക്കണം. മാരാമൺ കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത് മതപരിവർത്തനത്തിന് വേണ്ടിയല്ലെന്നും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയ പ്രവൃത്തികളിലൂടെ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുകയാണ്. സ്നേഹം സ്വാർഥതക്ക് വേണ്ടിയാകരുതെന്നും മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷനായിരുന്നു. മാരാമൺ കൺവെൻഷൻ 17 ന് സമാപിക്കും.