ശബരിമലയിൽ ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്
By സമകാലികമലയാളം ഡെസ്ക് | Published: 11th February 2019 09:07 PM |
Last Updated: 11th February 2019 09:07 PM | A+A A- |

പത്തനംതിട്ട: കുംഭമാസ പൂജാ വേളയിലും ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. ഇന്ന് അർധരാത്രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ജില്ലാ പൊലീസ് മേധാവി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടർ മാധ്യമങ്ങളെ അറിയിച്ചു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തിൽ കുംഭമാസ പൂജാ വേളയിലും സന്നിധാനത്ത് പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിരീക്ഷണം. കുംഭമാസ പൂജയ്ക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്. 17 വരെ ദർശനം ഉണ്ടാകും.