കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും ; സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ ; യുവതികളെത്തുമെന്ന് അഭ്യൂഹം

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും ; സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ ; യുവതികളെത്തുമെന്ന് അഭ്യൂഹം

പത്തനംതിട്ട : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറക്കുക. 13 ന് രാവിലെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മൂന്നു കേന്ദ്രങ്ങളിലും സുരക്ഷാചുമതല എസ്പിമാര്‍ക്ക് നല്‍കി. സന്നിധാനത്ത് വി അജിത്തിനും പമ്പയില്‍ എച്ച് മഞ്ജുനാഥിനും നിലയ്ക്കലില്‍ പി കെ മധുവിനുമാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്. 

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10 ന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. ശബരിമലയില്‍ 17 വരെ എല്ലാദിവസവും കളഭാഭിഷേകം നടക്കും. 17 ന് രാത്രി 10 ന് നട അടക്കും. 

അതേസമയം കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികളുമായി ദര്‍ശനത്തിന് എത്തുമെന്ന് നവോത്ഥാന കേരളം ഫെയ്‌സ്ബുക്ക് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പൊലീസ് മടക്കി അയക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com