തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 12th February 2019 01:18 AM |
Last Updated: 12th February 2019 05:22 AM | A+A A- |
തിരുവനന്തപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഈഞ്ചയ്ക്കലില്‍ നിന്നും പടിഞ്ഞാറേക്കോട്ടയിലേക്ക് വന്ന ബൈക്ക് കാറിനെ മറികടക്കവേ പെരുന്താന്നി എന്‍.എസ്.എസ് സ്കൂളിന് സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെയുണ്ടായ അഗ്നിബാധയില്‍ ബൈക്കും ലോറിയും കത്തിനശിച്ചു. ഒരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്സും പൊലീസുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. ഇഷ്ടിക കയറ്റിപ്പോകുകയായിരുന്ന ലോറിയുടെ മുന്‍ ഭാഗവും കത്തി നശിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ലോറി ജീവനക്കാര്‍ ഇറങ്ങിയോടി.