'ബീര്‍ബല്‍ വേറെ... അക്ബര്‍ വേറെ'; മുനീറിനെക്കാള്‍ നല്ല മന്ത്രിയായിരുന്നു ഡോക്ടറല്ലാത്ത അദേഹത്തിന്റെ ബാപ്പ: ഹരീഷ് പേരടി 

വിദ്യാഭ്യാസമില്ലാ എന്ന പേരില്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് തെറ്റെന്ന് നടന്‍ ഹരീഷ് പേരടി
'ബീര്‍ബല്‍ വേറെ... അക്ബര്‍ വേറെ'; മുനീറിനെക്കാള്‍ നല്ല മന്ത്രിയായിരുന്നു ഡോക്ടറല്ലാത്ത അദേഹത്തിന്റെ ബാപ്പ: ഹരീഷ് പേരടി 

കൊച്ചി: വിദ്യാഭ്യാസമില്ലാ എന്ന പേരില്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് തെറ്റെന്ന് നടന്‍ ഹരീഷ് പേരടി. വി എസും, കാമരാജും എല്ലാ വ്യവസ്ഥാപിത വിദ്യാഭ്യാസങ്ങളെയും തോല്‍പ്പിച്ച വിദ്യാസമ്പന്നരായിരുന്നു. ഒരു നേതാവിന്റെ യോഗ്യത പാഠ പുസ്തകങ്ങള്‍ കാണാതെ പഠിച്ച് പരീക്ഷ പാസാവുന്നതിലല്ലെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു രാഷ്ടിയ നേതാവിനെ വിദ്യാഭ്യാസമില്ലാ എന്ന പേരില്‍ വിമര്‍ശിക്കുന്നത് തെറ്റാണ്. IAS കാര്‍ മന്ത്രിയാവുമ്പോള്‍ കക്കൂസ് രാഷ്ട്രീയം കളിക്കുന്നതും ആചാരം സംരക്ഷിക്കാന്‍ വിളക്ക് ഒറ്റക്ക് തെളിയ്ക്കുന്നതും ഞാന്‍, ഞാന്‍ എന്ന് തുടങ്ങുന്ന അവരുടെ അധികപ്രസംഗങ്ങളും നമ്മള്‍ നിത്യവും കാണുന്നതാണ്. മുനിറിനെക്കാള്‍ നല്ല മന്ത്രിയായിരുന്നു ഡോകടറല്ലാത്ത അദേഹത്തിന്റെ ബാപ്പ CH.മുഹമ്ദ് കോയ... വി എസും, കാമരാജും എല്ലാ വ്യവസ്ഥാപിത വിദ്യഭ്യാസങ്ങളെയും തോല്‍പ്പിച്ച വിദ്യാസമ്പന്നരായിരുന്നു ... ഒരു നേതാവിന്റെ യോഗ്യത പാഠ പുസ്തകങ്ങള്‍ കാണാതെ പഠിച്ച് പരിക്ഷ പാസാവുന്നതിലല്ലാ.. സമൂഹത്തിലെ ജീവിത പരീക്ഷകള്‍ തോറ്റു പോയവരാണ് ഒരു നേതാവിനെ ഉണ്ടാക്കുന്നത് ... സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചവര്‍ മാത്രം നാടകം ചെയതാലും ഫീലിം ഇന്‍സ്റ്റുട്ടില്‍ പഠിച്ചവര്‍ മാത്രം സിനിമ ചെയതാലും നാടകവും സിനിമയും പരമ ബോറായിരിക്കും.. അതുപോലെയാണ് രാഷ്ട്രിയവും .. ബിര്‍ബല്‍ വേറെ ...അക്ബര്‍ വേറെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com