മലപ്പുറത്ത് ആഡംബരകാറിലെത്തിയ സംഘം 3500 രൂപയ്ക്ക് ഡീസലടിച്ചു, പണത്തിന് പകരം വ്യാജകാര്‍ഡ് നല്‍കി, തട്ടിപ്പ് മനസിലാക്കിയപ്പോള്‍ മുങ്ങി 

മലപ്പുറത്ത് ആഡംബരകാറിലെത്തിയ സംഘം 3500 രൂപയ്ക്ക് ഡീസലടിച്ചു, പണത്തിന് പകരം വ്യാജകാര്‍ഡ് നല്‍കി, തട്ടിപ്പ് മനസിലാക്കിയപ്പോള്‍ മുങ്ങി 

വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച്  കടന്നുകളഞ്ഞു

മലപ്പുറം:വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച്  കടന്നുകളഞ്ഞു. പമ്പ് ജീവനക്കാരന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞെങ്കിലും സംഘത്തെ പിടികൂടാനായില്ല. പമ്പിലെ സിസിടിവിയില്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ കടകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്.

വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം. പുലര്‍ച്ചെ 1.45നാണ് തൃശ്ശൂര്‍ ഭാഗത്തുനിന്ന് എത്തിയ വാഹനം പമ്പില്‍ കയറിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. 3500 രൂപക്ക് ഡീസല്‍ നിറച്ച ശേഷം സംഘം എടിഎം കാര്‍ഡിനോട് സാമ്യം തോന്നുന്ന കാര്‍ഡ് പമ്പ് ജീവനക്കാരന് ഹുസൈന് കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡല്ലെന്ന് വ്യക്തമായ ഹുസൈന്‍ ഇത് തിരിച്ചുനല്‍കി. തൊട്ടുപിന്നാലെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും കോഴിക്കോട് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ പാഞ്ഞുപോവുകയായിരുന്നു. വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com