ലോക്സഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോ​ഗം ചേരും

ഏതൊക്കെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി വേണം പ്രചാരണ പരിപാടികൾ നടത്താൻ എന്നതടക്കമുള്ള കാര്യങ്ങളിൽ യോ​ഗം തീരുമാനം കൈക്കൊള്ളും
ലോക്സഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോ​ഗം ചേരും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യുഡിഎഫ് ഇന്ന് യോ​ഗം ചേരും. ഏതൊക്കെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി വേണം പ്രചാരണ പരിപാടികൾ നടത്താൻ എന്നതടക്കമുള്ള കാര്യങ്ങളിൽ യോ​ഗം തീരുമാനം കൈക്കൊള്ളും.

വൈകുന്നേരം അഞ്ചിന് ചേരുന്ന യോ​ഗത്തിൽ പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രൻ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താനാവും യുഡിഎഫ് ശ്രമിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com