വേദിയിലും മനസിലും ഒരേ പോലെ കണ്ണും മനസുമെത്തുന്ന കുമ്പിടി: മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

വലിയ ചടങ്ങുകളിലാണ് സംസാരിക്കുന്നതെങ്കിലും മുഖ്യമന്ത്രി പറയാനുള്ളത് പറയുമെന്നാണ് ഉദ്യോഗസ്ഥരും  സാക്ഷ്യപ്പെടുത്തുന്നത്.
വേദിയിലും മനസിലും ഒരേ പോലെ കണ്ണും മനസുമെത്തുന്ന കുമ്പിടി: മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. എവിടെയാണെങ്കിലും പറയേണ്ട കാര്യം പറയേണ്ടത് പോലെ പറയുന്ന നേതാവായാണ് പിണറായിയെ രാഷ്ട്രീയ കേരളം അടയാളപ്പെടുത്തുന്നത്. വലിയ ചടങ്ങുകളിലാണ് സംസാരിക്കുന്നതെങ്കിലും മുഖ്യമന്ത്രി പറയാനുള്ളത് പറയുമെന്നാണ് ഉദ്യോഗസ്ഥരും  സാക്ഷ്യപ്പെടുത്തുന്നത്.

വേദിയിലും സദസിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആര്‍ദ്രാ ബാലചന്ദ്രന്‍ എന്ന അവതാരക. ആര്‍ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു. 

ആര്‍ദ്രാബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകര്‍ഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതല്‍ ഞെട്ടി! 
Ascend Kerala 2019 വേദിയില്‍, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോള്‍ സംസാരത്തെക്കാള്‍ കൂടുതല്‍ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാന്‍ കൂടുതല്‍ ചെയ്യാറുള്ള ഇത്തരം സര്‍ക്കാര്‍ പരിപാടികളില്‍. Protocol, ego, rules – ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നില്‍ക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാന്‍ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതില്‍ ചമ്മല്‍ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അദ്ദേഹം പങ്കെടുത്ത പത്തു വേദികളില്‍ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കില്‍ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാന്‍ (almost) ഓടി.
പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാര്‍ക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: ‘K.J. Maxi MLA മുന്നില്‍ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.’
തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു – MLA മുന്‍നിരയില്‍ ഉപവിഷ്ടന്‍ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷില്‍ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യന്‍.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal!  വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! 

പ്രളയകാലത്തെ പത്രസമ്മേളനങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂര്‍ച്ഛിച്ചു! ശുഭം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com